അറബ് ഉച്ചകോടിയിൽ സിറിയ പ്രസിഡന്റ് പങ്കെടുക്കും

Bashar al-Assad
ബഷാർ അൽ അസദ്
SHARE

റിയാദ് ∙ അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്തു അറബ് ലീഗ് കൂട്ടായ്മയിലേക്ക് സിറിയ തിരികെയെത്തി. ഇന്നലത്തെ യോഗത്തിൽ സിറിയ വിദേശകാര്യമന്ത്രി ഫൈസൽ മക്ദാദിനു അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൽ ഹൈറ്റ് പ്രത്യേകം സ്വാഗതമോതി. സൗദിയിൽ നാളെ ആരംഭിക്കുന്ന അറബ് ലീഗ് ഉച്ചകോടിക്കു മുന്നോടിയായാണ് വിദേശകാര്യ മന്ത്രിമാരുടെ യോഗം. സിറിയ പ്രസിഡന്റ് ബഷാർ അൽ അസദ് ഉച്ചകോടിയിൽ പങ്കെടുക്കും. 

ആഭ്യന്തരയുദ്ധത്തിലേക്കു നയിച്ച 2011ലെ ജനകീയപ്രക്ഷോഭകാലത്ത് അസദ് ഭരണകൂടം നടത്തിയ ക്രൂരമായ അടിച്ചമർത്തലുകൾ ചൂണ്ടിക്കാട്ടിയായിരുന്നു സിറിയയുടെ അംഗത്വം റദ്ദാക്കിയത്. ഖത്തർ ഉൾപ്പെടെ ഏതാനും അറബ്‌രാജ്യങ്ങൾ സിറിയയുടെ തിരിച്ചുവരവിനെ ഇപ്പോഴും എതിർക്കുന്നുണ്ട്. 

English Summary: Syria to attend Arab League meeting after 12 years

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA