ദുബായ്∙ തൊഴിൽ വീസയുടെ കാലവധി മൂന്നു വർഷമായി ഉയർത്തണമെന്ന പാർലമെന്ററി കമ്മിറ്റി ശുപാർശ യുഎഇ ഫെഡറൽ നാഷനൽ കൗൺസിൽ അംഗീകരിച്ചു. കാലാവധി രണ്ടു വർഷമായി കുറച്ചതിനെത്തുടർന്ന് തൊഴിലുടമയ്ക്കുള്ള സാമ്പത്തിക ബാധ്യത കുറയ്ക്കുകയാണ് ലക്ഷ്യം. പാർലമെന്റിന്റെ അംഗീകാരം ലഭിച്ചതോടെ ഇനി മുതൽ പുതുക്കുന്ന വീസകൾക്ക് 3 വർഷമായിരിക്കും കാലാവധി.
ജോലി മാറ്റത്തിനുള്ള വർക്ക് പെർമിറ്റ് ഫീസ് ഇളവും പ്രബേഷനു ശേഷം ഒരു വർഷമെങ്കിലും അതേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതു നിർബന്ധമാക്കണമെന്ന ശുപാർശയും പാർലമെന്റ് അംഗീകരിച്ചു. എന്നാൽ, തൊഴിലുടമയുടെ സമ്മതത്തോടെ ഒരു വർഷത്തിനു മുൻപ് ജോലി മാറുന്നതിനു തടസ്സമില്ല.
സ്വദേശിവൽക്കരണം ഈ വർഷം അവസാനമാകുമ്പോഴേക്കും 4 ശതമാനമാക്കുമെന്നും അധികൃതർ അറിയിച്ചു.
English Summary : UAE work visa for three years