ആർആർആർ, തോർ താരം റേ സ്റ്റീവൻസണ് വിട

Ray Stevenson Photo: @RRRMovie / Twitter
ആർആർആർ സിനിമയിൽ റേ സ്റ്റീവൻസൺ. Photo: @RRRMovie / Twitter
SHARE

റോം ∙ ഇറ്റലിയിലെ ഇസ്കിയ ദ്വീപിൽ സിനിമാ ചിത്രീകരണത്തിനിടെ രോഗബാധിതനായി ഞായറാഴ്ച അന്തരിച്ച റേ സ്റ്റീവൻസണ് ചലച്ചിത്രലോകം വിട ചൊല്ലി. എസ്.എസ്. രാജമൗലിയുടെ ആർആർആറിലെ വില്ലനായ ബ്രിട്ടിഷ് ഗവർണറായി വേഷമിട്ട് ഇന്ത്യൻ പ്രേക്ഷകർക്കും പരിചിതമുഖമായി മാറിയ സ്റ്റീവൻസൺ (58) ഹോളിവു‍ഡിലും ലോകസിനിമയിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്ത നടനാണ്. 

ആകാരം കൊണ്ടും ശ്രദ്ധിക്കപ്പെട്ട അദ്ദേഹം മാർവലിന്റെ ‘തോർ’ ചിത്രങ്ങളിൽ അസ്‌ഗാഡിലെ പോരാളി വേഷം ഉൾപ്പെടെ ചരിത്രയോദ്ധാക്കളുടെ കഥാപാത്രങ്ങളെയാണ് ഏറെയും അവതരിപ്പിച്ചത്. എച്ച്ബിഒയുടെ ജനപ്രിയ ടെലിവിഷൻ സീരീസായ റോമിലും (2005–2007) പ്രധാനവേഷമായിരുന്നു. ഉടൻ പുറത്തിറങ്ങുന്ന സ്റ്റാർ വാർസ് ലൈവ് ആക്‌ഷൻ സീരീസിലും അഭിനയിച്ചു. 

വടക്കൻ അയർലൻഡിലെ ലിസ്‌ബേണിൽ 1964ലാണു ജനനം. കുട്ടിക്കാലത്ത് കുടുംബം ഇംഗ്ലണ്ടിലേക്കു താമസം മാറി. നാടകപഠനത്തിനു ശേഷം ബ്രിട്ടിഷ് ടെലിവിഷനിൽ തിളങ്ങി, 1998 ൽ ദ് തിയറി ഓഫ് ഫ്ലൈറ്റ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. ഇറ്റാലിയൻ നരവംശശാസ്ത്രജ്ഞ എലിസബെത്ത കരച്യയാണ് ഭാര്യ. 

English Summary: RRR actor Ray Stevenson passes away

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA