റീട്ടെയ്ൽ അതികായൻ മുകേഷ് ജഗത്യാനി അന്തരിച്ചു

micky-jagtiani
SHARE

ദുബായ് ∙ റീട്ടെയ്ൽ വ്യാപാര രംഗത്തെ അതികായൻ മുകേഷ് ജഗത്യാനി (മിക്കി–70) അന്തരിച്ചു. ബഹുമുഖ ബിസിനസ് ശൃംഖലയായ ലാൻഡ്മാർക്ക് ഗ്രൂപ്പിന്റെ സ്ഥാപകനാണ്.  

ലോകമെമ്പാടും വ്യാപാര സ്ഥാപനങ്ങളുള്ള മിക്കിയുടെ ആസ്ഥാനം ദുബായ് ആണ്. 520 കോടി ഡോളറാണ് (42,000 കോടി രൂപ) മൊത്തം ആസ്തി. പാക്കിസ്ഥാനിലെ സിന്ധിൽ വേരുകളുള്ള കുടുംബത്തിൽ കുവൈത്തിലാണ് ജനനം.  

അകാലത്തിൽ മരിച്ച സഹോദരന്റെ ബഹ്റൈനിലെ കളിപ്പാട്ടക്കട 1973ൽ ഏറ്റെടുത്താണ് ബിസിനസ് തുടക്കം. ഗൾഫ് യുദ്ധകാലത്ത് ദുബായിലേക്കു കുടിയേറി ലാൻഡ്മാർക്ക് ഗ്രൂപ്പിനു തുടക്കം കുറിച്ചു. ഭാര്യ രേണുകയാണ് നിലവിൽ ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ. മൂന്നു മക്കളുണ്ട്. 

English Summary: Dubai's Landmark Group founder Micky Jagtiani dies

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA