ADVERTISEMENT

സോൾ ∙ പറന്നിറങ്ങുന്നതിനു തൊട്ടുമുൻപ് വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ ദക്ഷിണ കൊറിയയിൽ അറസ്റ്റിൽ. അട്ടിമറി ശ്രമമെന്ന സംശയത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. 

194 യാത്രക്കാരുമായി വിമാനം സുരക്ഷിതമായി നിലത്തിറക്കി. ശ്വാസതടസ്സമുണ്ടായ 9 യാത്രക്കാർ ചികിത്സ തേടി. തെക്കൻ ദ്വീപായ ജേജുവിൽ നിന്ന് തെക്കുകിഴക്കൻ നഗരമായ ദെഗുവിലേക്ക് പറന്ന ഏഷ്യാന എയർലൈൻസിന്റെ എയർബസ് റൺവേ തൊടാൻ 3 മിനിറ്റ് ബാക്കിയുള്ളപ്പോൾ, 200 മീറ്റർ ഉയരത്തിൽ വച്ചായിരുന്നു സംഭവം. എമർജൻസി വാതിലിനടുത്തിരുന്ന യാത്രക്കാരൻ പെട്ടെന്നു ലിവർ വലിക്കുകയുമായിരുന്നു. 

 

 

English Summary: South Korea detains passenger after Asiana plane door opened mid-air

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com