‘അനാട്ടമി ഓഫ് എ ഫോളി’ന് പാം ദോർ

anatomy-of-a-foly
പാം ദോർ പുരസ്കാവുമായി ജസ്റ്റീൻ ത്രിയെ.
SHARE

കാൻ (ഫ്രാൻസ്) ∙ ഫ്രഞ്ച് സംവിധായിക ജസ്റ്റീൻ ത്രിയെയുടെ ‘അനാട്ടമി ഓഫ് എ ഫോൾ’ കാൻ മേളയിൽ മികച്ച ചിത്രത്തിനുള്ള പാം ദോർ പുരസ്കാരം സ്വന്തമാക്കി. പാം ദോർ നേടുന്ന മൂന്നാമത്തെ വനിതയാണ് ത്രിയെ. മാർട്ടിൻ എമിസിന്റെ നോവൽ ആധാരമാക്കി ജൊനാഥൻ ഗ്ലേസർ സംവിധാനം ചെയ്ത ‘സോൺ ഓഫ് ഇന്ററസ്റ്റി’നാണ് ഗ്രാൻ പ്രി പുരസ്കാരം. ‘ല പാഷൻ ദു ദോദ ബുഫ, ദ് പോട്ടോഫോ’ ഒരുക്കിയ ട്രാൻ അൻ ഹൊങ് മികച്ച സംവിധായകനായി. അകി കൗറിസ്മാക്കിയുടെ ‘ഫോളൻ ലീവ്സ്’ ജൂറി പുരസ്കാരം നേടി. മികച്ച നടി: മെർവെ ദിസ്ദാർ ( ചിത്രം: എബൗട്ട് ഡ്രൈ ഗ്രാസസ്), മികച്ച നടൻ: കോജി യകുഷോ (പേഫിക്റ്റ് ഡേയ്സ്), തിരക്കഥാകൃത്ത്: യുജി സകാമൊട്ടോ (മോൺസ്റ്റർ).

English Summary : Anatomy Of A Fall wins Palme d’Or at 2023

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.