ഹുസൈൻ രാജകുമാരന്റെ വധുവായി രജ്‌വ; സൗദിയും ജോർദാനും തമ്മിൽ പുതിയ ബന്ധം

prince-hussein-and-rajwa-alseif
ജോർദാൻ കിരീടാവകാശി ഹുസൈൻ രാജ കുമാരനും വധു രജ്‌വ അൽസെയ്ഫും.
SHARE

അമ്മാൻ ∙ ജോർദാൻ കിരീടാവകാശി ഹുസൈൻ രാജകുമാരനും (28) സൗദി ആർക്കിടെക്ട് രജ്‌വ അൽസെയ്ഫും (29) വിവാഹിതരായി. ഇന്നലെ നടന്ന വിവാഹച്ചടങ്ങിൽ യുഎസ് പ്രഥമ വനിത ജിൽ ബൈഡൻ, ബ്രിട്ടനിലെ വില്യം രാജകുമാരൻ, ഭാര്യ കെയ്റ്റ് എന്നിവർ അടക്കം വിദേശരാഷ്ട്ര പ്രതിനിധികളുടെ വൻനിര പങ്കെടുത്തു. വിവാഹച്ചടങ്ങും ആഘോഷപരിപാടികളും രാജ്യമെങ്ങും വലിയ സ്ക്രീനുകളിൽ തൽസമയം സംപ്രേഷണം ചെയ്തു. 

രജ്‌വയുടെ മാതാവ് സൗദി ഭരണാധികാരിയായ സൽമാൻ രാജാവിന്റെ കുടുംബാംഗമാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ റിയാദിലായിരുന്നു വിവാഹനിശ്ചയം. ഈ വിവാഹത്തോടെ സൗദിയും ജോർദാനും തമ്മിൽ പുതിയ ബന്ധത്തിനും തുടക്കമാകും. 

English Summary : Saudi bride for Jordan prince

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.