ADVERTISEMENT

ബാങ്കോക്ക് ∙ തയ്‌വാൻ കടലിടുക്കിൽ സൈനികാഭ്യാസത്തിനിടെ ചൈനയുടെയും യുഎസിന്റെയും യുദ്ധക്കപ്പലുകൾ കൂട്ടിയിടിയുടെ വക്കിലെത്തി. അതിവേഗത്തിലെത്തിയ ചൈനീസ് കപ്പലിൽ ഇടിക്കാതിരിക്കാൻ യുഎസ് കപ്പൽ വേഗം കുറച്ചു. ഇതോടെ 137 മീറ്റർ അകലത്തിൽ ചൈനയുടെ കപ്പൽ കടന്നുപോയെന്നാണു റിപ്പോർട്ട്. 

ശനിയാഴ്ച നടന്ന സംഭവത്തിന്റെ വിഡിയോ യുഎസ് പുറത്തുവിട്ടു. യുഎസ് സേനയുടെ യുഎസ്എസ് ചങ് ഹൂണും കനേഡിയൻ യുദ്ധക്കപ്പലായ എംഎംസിഎസ് മോണ്ട്റിയലും സൈനികാഭ്യാസം നടത്തുന്നതിനിടെയാണു ചൈനയുടെ യുദ്ധക്കപ്പൽ എത്തിയത്.

English Summary : US-China warships went face to face

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com