ADVERTISEMENT

ക്വിറ്റോ (ഇക്വഡോർ) ∙ രണ്ടാം ദിവസമായപ്പോൾ ശവപ്പെട്ടിക്കുള്ളിൽ നിന്ന് മുട്ടുകേട്ടു. ഗിൽബർട്ട് ബാൽബേൺ മാതാവിനെ കിടത്തിയിരുന്ന പെട്ടി തുറന്നപ്പോൾ അതാ ബെല്ല മൊണ്ടോയ (76) കണ്ണുതുറന്നു കിടക്കുന്നു. മകൻ അമ്മയെയും കൊണ്ട് വീണ്ടും ആശുപത്രിയിലേക്ക് ഓടി. ബെല്ല മരിച്ചെന്ന് 2 ദിവസം മുൻപ് പ്രഖ്യാപിച്ച അതേ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു– അമ്മയ്ക്ക് ഒരു കുഴപ്പവുമില്ല. 

ഇക്വഡോറിലെ ബാബാഹോയോ നഗരത്തിലാണ് സംഭവം. പക്ഷാഘാതം ബാധിച്ചാണ് ബെല്ല മൊണ്ടോയയെ ആശുപത്രിയിലെത്തിച്ചത്. അവിടെ വച്ച് ഹൃദയാഘാതം കൂടി ഉണ്ടായി. ‘ആശുപത്രി അധികൃതർ മരിച്ചുവെന്ന് അറിയിക്കുക മാത്രമല്ല, മരണ സർട്ടിഫിക്കറ്റും തന്നു’– ഗിൽബർട്ട് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറഞ്ഞു. 

‘ഉയിർത്തെഴുന്നേൽപ്പ്’ എന്നാണ് രാജ്യത്തെ മാധ്യമങ്ങൾ ബെല്ലയുടെ തിരിച്ചുവരവിനെ വിശേഷിപ്പിച്ചത്. രണ്ടാം തവണ ആശുപത്രിയിലെത്തിച്ചപ്പോൾ ബെല്ലയുടെ ഹൃദയത്തിന് ഒരു കുഴപ്പവുമില്ലെന്നാണ് ഡോക്ടർ കണ്ടെത്തിയത്. 

English Summary : Ecuador native elderly woman Bella Montoya wakes up in coffin after being declared dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com