ADVERTISEMENT

അമേരിക്കയിലെ എബിസി ന്യൂസിന്റെ സയൻസ് എഡിറ്റർ ആയിരുന്ന ഡോ. മൈക്കിൾ ഗ്വില്ലൻ ടൈറ്റാനിക് കാണാനുള്ള സമുദ്രപേടകയാത്രയ്ക്കിടെ അവിടെ കുടുങ്ങിയതും രക്ഷപ്പെട്ടതും വിവരിക്കുന്നു: 

23 വർഷം മുൻപ് ഒരു റഷ്യൻ സമുദ്രപേടകത്തിലാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ ഒരു സംഘത്തിനൊപ്പം അറ്റ്ലാന്റിക്കിന്റെ അടിത്തട്ടിലേക്കു പോയത്. കടലിനടിയിലെ ടൈറ്റാനിക് കാണുന്ന ലോകത്തെ ആദ്യത്തെ ടിവി റിപ്പോർട്ടർ എന്ന നേട്ടത്തിന്റെ ത്രില്ലിൽ ആയിരുന്നു ഞാൻ.

ടൈറ്റാനിക്കിന് അടുത്തെത്തി ആ കാഴ്ച കണ്ടുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് അതിശക്തമായൊരു അടിയൊഴുക്ക് ഉണ്ടായി. ഞങ്ങളുടെ പേടകം അതിവേഗം പാഞ്ഞ് ടൈറ്റാനിക്കിന്റെ 21 ടൺ ഭാരമുള്ള പ്രൊപ്പല്ലറിന്റെ അടിയിൽ കുടുങ്ങി. എല്ലാം സെക്കൻഡുകൾ കൊണ്ടു കഴിഞ്ഞു. 

ഇടിച്ചുകയറിയത് പേടകത്തിൽ വലിയ ആഘാതമുണ്ടാക്കിയില്ലെങ്കിലും ടൈറ്റാനിക്കിൽ നിന്നു ചില ഭാഗങ്ങൾ അടർന്നു പേടകത്തിനു മുകളിൽ വീണപ്പോൾ ഞങ്ങൾ ഭയന്നുവിറച്ചു. ജീവിതയാത്ര കടലിന്റെ അടിത്തട്ടിൽ അവസാനിക്കാൻ പോകുന്നു. ‘ഇതാണ് നിന്റെ അന്ത്യ’മെന്ന ശബ്ദം തലയിൽ മുഴങ്ങി. മരണം മുന്നിൽ കണ്ട നിമിഷം. 

അരമണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിൽ പൈലറ്റ് എങ്ങനെയോ പേടകത്തെ പ്രൊപ്പല്ലറിന്റെ അടിയിൽ നിന്ന് നീക്കി. അത് മുകളിലേക്കു കുതിച്ചു; അദ്ഭുതകരമായി ഞങ്ങൾ രക്ഷപ്പെട്ടു. ഇപ്പോൾ അടിത്തട്ടിൽ കുടുങ്ങിയവരുടെ അവസ്ഥ എന്താകുമെന്ന് എനിക്ക് ഊഹിക്കാനാകും. അവരും രക്ഷപ്പെടുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.

English Summary: Michele Gillen remembers his experience of escaping from death while attempting to see titanic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com