ADVERTISEMENT

ബെർലിൻ ∙ അഡോൾഫ് ഹിറ്റ്ലർ 77 വർഷം മുൻപ് ജീവനൊടുക്കിയതോടെ ജർമനിയിൽ കെട്ടടങ്ങിയെന്നു കരുതിയ വംശവെറി രാഷ്ട്രീയം വിജയത്തോടെ തലപൊക്കി. പ്രാദേശിക തിരഞ്ഞെടുപ്പിൽ സോൻബെർഗ് കൗണ്ടിയിൽ തീവ്ര വലതുപക്ഷ പാർട്ടിയായ ഓൾട്ടർനേറ്റീവ് ഫോർ ജർമനി (എഎഫ്ഡി) വിജയം നേടി. 

കഴിഞ്ഞമാസം നടന്ന തിരഞ്ഞെടുപ്പിൽ എഎഫ്ഡി സ്ഥാനാർഥി റോബർട് സെസ്സൽമാൻ 52.8% വോട്ടുനേടിയാണ് വിജയിച്ചത്. 50,000 ജനങ്ങൾ മാത്രമേ ഇവിടെയുള്ളൂവെങ്കിലും ഈ വിജയം വരാൻ പോകുന്നതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്. ഹിറ്റ്ലറുടെ നാഷനൽ സോഷ്യലിസ്റ്റ് പാർട്ടിക്ക് 1930കളിൽ ആദ്യം വേരോട്ടമുണ്ടായ തുരിംഗ്യയിൽ അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിലും എഎഫ്ഡി മുന്നേറ്റമുണ്ടാക്കുമെന്നാണു പ്രവചനം.

English Summary: Far right Alternative for Germany party surges in Germany local election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com