ADVERTISEMENT

ന്യൂഡൽഹി ∙ നിങ്ങളുടെ മൊബൈൽ ഫോൺ സ്ക്രീൻ ഇനി വാട്സാപ് വിഡിയോ കോളിലൂടെ തത്സമയം മറ്റുള്ളവർക്കു കാണിച്ചുകൊടുക്കാം. ഇതിനായി സ്ക്രീൻ ഷെയറിങ് ഓപ്ഷൻ നിലവിൽ വന്നു. എന്നാൽ, സൈബർ തട്ടിപ്പുകാർ ഇതു ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ട്. 

വിഡിയോ കോളിനിടെ ഫോണിലുള്ള പ്രസന്റേഷൻ, വിഡിയോ, ടെക്സ്റ്റ് അടക്കം മറ്റുള്ളവർക്കു കാണിച്ചുകൊടുക്കാമെന്നതാണു മെച്ചം. സ്ക്രീൻ ഷെയറിങ് വഴി മറ്റൊരാളുടെ സ്ക്രീൻ കാണാൻ മാത്രമേ കഴിയൂ, ഫോണിന്മേലുള്ള നിയന്ത്രണം ലഭിക്കില്ല. 

എങ്ങനെ? 

∙ വിഡിയോ കോൾ ആരംഭിച്ച ശേഷം താഴെയുള്ള ബാറിൽ ഷെയർ ഐക്കൺ കാണാം (മൊബൈൽ ഫോൺ ചിഹ്നത്തിനുള്ളിൽ ആരോ മാർക്ക്). 

∙ തുടർന്ന് വരുന്ന ബോക്സിൽ Start Now ടാപ് ചെയ്യുന്നതോടെ നിങ്ങളുടെ സ്ക്രീൻ മറുഭാഗത്തുള്ളയാൾക്കു കാണാം. Stop sharing നൽകിയാൽ ഇത് അവസാനിപ്പിക്കാം. 

ജാഗ്രത പാലിക്കണം 

ഉദാഹരണത്തിന് ബാങ്കിൽനിന്ന് കെവൈസി വെരിഫിക്കേഷൻ ആണെന്ന മട്ടിൽ തട്ടിപ്പുകാർ ഒരാളെ വിഡിയോ കോളിൽ വിളിക്കുന്നു. ഷെയറിങ് ഓപ്ഷൻ തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുന്നു. ഈ ഓപ്ഷനെക്കുറിച്ച് അറിയാത്ത വ്യക്തിയെങ്കിൽ തന്റെ സ്ക്രീൻ തട്ടിപ്പുകാരൻ കാണുന്നുണ്ടെന്ന് അറിയണമെന്നില്ല. തുടർന്ന് ഫോണിലേക്ക് ഇമെയിൽ, ബാങ്കിങ്, യുപിഐ ആപ് തുടങ്ങിയവയുടെ ഒടിപി അയയ്ക്കുന്നു. മെസേജ് ഇൻബോക്സ് തുറക്കാൻ തട്ടിപ്പുകാരൻ ആവശ്യപ്പെടുന്നു. ഫോണിലെത്തുന്ന ഒടിപി തട്ടിപ്പുകാരനു കാണാം. 

English Summary : Whatsapp new facility, Screen sharing in video call

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com