ADVERTISEMENT

മോസ്കോ ∙ സോഫ്റ്റ് ലാൻഡിങ്ങിനു ശ്രമിക്കുന്നതിനിടെ ഇടിച്ചിറങ്ങിയ ലൂണ 25 ദൗത്യം ചന്ദ്രോപരിതലത്തിൽ 10 മീറ്റർ വിസ്തീർണമുള്ള കുഴിയുണ്ടാക്കിയതായി നാസ പുറത്തുവിട്ട ചിത്രങ്ങൾ വ്യക്തമാക്കുന്നു. 47 വർഷത്തിനുശേഷം റഷ്യ നടത്തിയ ചാന്ദ്രദൗത്യമായ ലൂണ 25 ഇന്ത്യയുടെ ചന്ദ്രയാൻ വിജയത്തിനു ദിവസങ്ങൾക്കു മുൻപ് ഓഗസ്റ്റ് 19നാണു ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങി തകർന്നത്. പുതുതായി കണ്ടെത്തിയ കുഴി ലൂണ വീണ സ്ഥലത്തു തന്നെയാണു രൂപപ്പെട്ടതെന്നും ഇത് പ്രകൃതിദത്തമായ മറ്റു കാരണങ്ങളാലാവാൻ വഴിയില്ലെന്നുമാണു നാസയുടെ കണ്ടെത്തൽ.

English Summary: Place where Luna landed became a pit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com