റഷ്യയ്ക്ക് ആയുധസഹായം: പുട്ടിനുമായി ചർച്ചയ്ക്ക് കിം ജോങ് ഉൻ റഷ്യയിലേക്ക്

kim-jong-un-putin
കിം ജോങ് ഉൻ, വ്ലാഡിമിർ പുട്ടിൻ (ചിത്രം: റോയിട്ടേഴ്സ്)
SHARE

സോൾ ∙ യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്ക് ആയുധങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ റഷ്യയിലേക്ക് പോകും. ഈ മാസം അവസാനം പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി റഷ്യയുടെ പസിഫിക് തീര നഗരമായ വ്ലാഡിവോസ്റ്റോക്കിൽ ചർച്ച നടത്താനാണു തീരുമാനം. കിം ട്രെയിനിലായിരിക്കും പോകുന്നത് 

സുരക്ഷാഭടൻമാർ ഉൾപ്പെട്ട ട്രെയിനിൽ 1000 കിലോമീറ്റർ ഒറ്റ ദിവസം കൊണ്ടു സഞ്ചരിച്ചായിരിക്കും കിം റഷ്യയിൽ എത്തുക. കോവിഡ് മഹാമാരിക്കുശേഷം ആദ്യമായാണ് കിം വിദേശയാത്ര നടത്തുന്നത്. ഉത്തര കൊറിയ റഷ്യയുമായി ആയുധ ഇടപാട് നടത്തുന്നതായി വിവരം ലഭിച്ചെന്നു യുഎസ് നാഷനൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് വ്യക്തമാക്കി. 

റഷ്യയിൽ നിന്നു ഉപഗ്രഹ സാങ്കേതികവിദ്യയും ആണവ മുങ്ങിക്കപ്പലുകളും ഭക്ഷ്യവസ്തുക്കളും കൊറിയ ആവശ്യപ്പെട്ടതായാണ് വിവരം. പ്രത്യേക ട്രെയിനിലോ ജെറ്റ് വിമാനത്തിലോ ആണു കിമ്മിന്റെ യാത്രകൾ. 2018 ൽ ചൈനയിലേക്ക് നടത്തിയ യാത്രയും ട്രെയിനിലായിരുന്നു. 

English Summary : North Korean leader Kim's trips abroad by train and private jet

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.