അങ്കറ ∙ തുർക്കിയിലെ ഗുഹയിൽ 3400 അടി താഴ്ചയിൽ ഗവേഷണ പഠനത്തിനിടെ അസുഖബാധിതനായ യുഎസ് ഗുഹാവിദഗ്ധൻ മാർക്ക് ഡിക്കി(40)യെ പുറത്തെത്തിക്കാനുള്ള ദൗത്യത്തിൽ മുന്നേറ്റം. ഇദ്ദേഹത്തെ 1116 അടി മുകളിലേക്ക് വഹിച്ച് ബേസ് ക്യാംപിലെത്തിക്കാൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞു. 

തെക്കൻ തുർക്കിയിലെ മോർക സിങ്ക്‌ഹോൾ ഗുഹയിൽ വച്ച് സെപ്റ്റംബർ 2ന് ആണ് മാർക്കിന് വയറിൽ രക്തസ്രാവമുണ്ടായത്. ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും രക്ഷാപ്രവർത്തനത്തിനുണ്ട്. ഇവർ മാർക്കിന് പ്രാഥമിക വൈദ്യസഹായം നൽകി.

English Summary: Rescue of a US researcher from a Turkey cave