ഡിസ്റ്റിലറിയിലെ സംഭരണി പൊട്ടി; പോർച്ചുഗൽ തെരുവിൽ വൈൻ പ്രളയം

wine-flood-in-portugal
പോർച്ചുഗലിലെ സാവോ ലെറെൻസോ പട്ടണത്തിൽ ചുവന്ന വൈൻ ഒഴുകുന്നതിന്റെ വിഡിയോദൃശ്യം.
SHARE

ലിസ്ബൺ ∙ സാവോ ലെറെൻസോ പട്ടണത്തിലെ ജനങ്ങൾക്ക് താങ്ങാവുന്നതായിരുന്നില്ല ആ കാഴ്ച. കാറ്റോ മഴയോ ഇല്ലാതിരുന്നിട്ടും ഞായറാഴ്ച പട്ടണത്തിലെ പ്രധാനതെരുവിനെ പ്രളയം വിഴുങ്ങി. ഒഴുകിയത് വെള്ളമല്ല, നുരയുന്ന ചുവന്ന വൈൻ ആണെന്ന് മാത്രം. കുന്നിൻ മുകളിലുള്ള ലെവിറ ഡിസ്റ്റിലറിയിലെ വൈൻ സംഭരണികൾ അപ്രതീക്ഷിതമായി പൊട്ടിയതാണ് പ്രളയത്തിനു കാരണമായത്. സംഭരണികളിൽ ഉണ്ടായിരുന്ന 20 ലക്ഷം ലീറ്റർ വൈൻ കുന്നിൻമുകളിൽ നിന്ന് താഴേക്കുള്ള പാതയിലൂടെ കുത്തിയൊഴുകി. വൈൻ പ്രവാഹത്തിന്റെ വിഡിയോ നാട്ടുകാർ ചിത്രീകരിച്ചത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. 

ഒരു ഒളിംപിക് സ്വിമ്മിങ് പൂൾ നിറയാൻ വേണ്ടത്ര വൈനാണ് സംഭരണികളിൽ ഉണ്ടായിരുന്നത്. സമീപത്തെ കൃഷിയിടങ്ങളിൽ നിറഞ്ഞൊഴുകിയ വൈൻ സെർടിമ നദിയെയും ചുവപ്പിച്ചു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ലെവിറ ഡിസ്റ്റിലറി വൈൻ പ്രവാഹം മൂലമുണ്ടായ പ്രശ്നങ്ങൾക്കു നഷ്ടപരിഹാരം നൽകുമെന്നും വ്യക്തമാക്കി.

English Summary : Reservoir at the distillery burst, Wine flood in street of Portugal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.