‘മെയ്ക് ഇൻ ഇന്ത്യ’: മോദിയെ പുട്ടിൻ പ്രശംസിച്ചു

Modi-Putin-One
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡ‍ൻറ് വ്ലാഡിമിർ പുടിനും (File Photo by Money SHARMA / AFP)
SHARE

മോസ്കോ ∙ ആഭ്യന്തര വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യ ആരംഭിച്ച ‘മെയ്ക് ഇൻ ഇന്ത്യ’ സംരംഭം അനുകരണീയമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞു. ഇന്ത്യയിൽ 2014 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച ഈ സംരംഭം വൻ വിജയമായിരുന്നുവെന്നും ഉൽപാദനമേഖലയ്ക്ക് വൻ കുതിപ്പേകിയ ഇതു മറ്റു രാജ്യങ്ങൾക്ക് മാതൃകയാക്കാമെന്നും വ്ലാഡിവോസ്റ്റോക് നഗരത്തിൽ എട്ടാമത് ഈസ്റ്റേൺ ഇക്കണോമിക് ഫോറം സമ്മേളനത്തിൽ പുട്ടിൻ പറഞ്ഞു. 

ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയിൽ തുടക്കമിട്ട ഇന്ത്യ– മധ്യേഷ്യ സാമ്പത്തിക ഇടനാഴി (ഐഎംഇസി) റഷ്യയ്ക്ക് ഗുണകരമാണെന്നും മേഖലയുടെയാകെ വികസനത്തിന് സഹായിക്കുമെന്നും പുട്ടിൻ പറഞ്ഞു. റഷ്യ–ചൈന പദ്ധതികൾക്ക് ഇതു ഭീഷണിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.

English Summary: Putin about Make in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.