വീസ നിരക്കുകൾ കുത്തനെ ഉയർത്തി യുകെ

HIGHLIGHTS
  • ചെലവേറി വിദ്യാർഥി, സന്ദർശക വീസകൾ
  • അടുത്തമാസം 4 ന് പ്രാബല്യത്തിൽ
uk-flag
representative image (Photo Credit : RistoArnaudov/istockphoto)
SHARE

ലണ്ടൻ ∙ ഉയർത്തിയ യുകെ വീസ നിരക്കുകൾ ഒക്ടോബർ 4 മുതൽ പ്രാബല്യത്തിലാകുമെന്നു ബ്രിട്ടിഷ് സർക്കാർ അറിയിച്ചു. യുകെ വിദ്യാർഥി വീസയ്ക്ക് 127 പൗണ്ടും (ഏകദേശം 13,070 രൂപ) 6 മാസത്തിൽതാഴെ സന്ദർശക വീസയ്ക്ക് 15 പൗണ്ടും (ഏകദേശം 1543 രൂപ) വീതം വർധിപ്പിച്ചു. ഇതുപ്രകാരം 6 മാസ സന്ദർശകവീസയ്ക്ക് ഇനി 115 പൗണ്ടും (ഏകദേശം 11,835 രൂപ) വിദ്യാർഥി വീസയ്ക്കു 490 പൗണ്ടും (ഏകദേശം 50,428 രൂപ) നൽകണമെന്ന് യുകെ ഹോം ഓഫിസ് അറിയിച്ചു. വെള്ളിയാഴ്ചയാണു പാർലമെന്റിൽ ഇതുസംബന്ധിച്ച ബിൽ അവതരിപ്പിച്ചത്. 

ഭൂരിഭാഗം തൊഴിൽ, സന്ദർശക വീസകളിലും 15 % വരെ നിരക്ക് ഉയരും. പഠന വീസകൾക്കും അടിയന്തര വീസ സേവനങ്ങൾക്കും 20 % ആണു വർധന. പൊതുമേഖലയിലെ ശമ്പളവർധനയ്ക്ക് അധികവരുമാനം കണ്ടെത്തുന്നതിനു വീസ നിരക്കുകൾ വർധിപ്പിക്കുമെന്നു ജൂലൈയിലാണു പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചത്. ഈ വർധനയിലൂടെ 100 കോടി പൗണ്ട് അധികവരുമാനം നേടാനാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കുടിയേറ്റക്കാർക്കാവശ്യമായ മറ്റു സേവനങ്ങളുടെയും നിരക്കു വർധിപ്പിച്ചു. 

English Summary : United Kingdom hikes visa fees

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.