വാഷിങ്ടൻ ∙ സൗത്ത് കാരലൈനയിൽ കാണാതായ യുഎസ് മറീൻ കോറിന്റെ 8 കോടി ഡോളർ (666.40 കോടി രൂപ) വിലയുള്ള എഫ് 35 ഫൈറ്റർ ജെറ്റ് വിമാനത്തിനായി തിരച്ചിൽ. പരിശീലനപ്പറക്കലിനിടെ തകരാർ കണ്ടതിനെത്തുടർന്നു പൈലറ്റ് ചാടിരക്ഷപ്പെട്ടെങ്കിലും വിമാനം കാണാതായി. വിമാനം കണ്ടെത്താൻ പ്രദേശവാസികളുടെ സഹായം യുഎസ് സേന തേടി.
നോർത്ത് ചാൾസ്റ്റൺ സിറ്റിക്കു മുകളിൽവച്ചാണു ഞായറാഴ്ച ഉച്ചയോടെ തകരാർ സംഭവിച്ചത്. സമീപമുള്ള രണ്ടു തടാകങ്ങളും പരിസരവും കേന്ദ്രീകരിച്ചാണു തിരച്ചിൽ.
ട്രാക്കിങ് സംവിധാനം പോലുമില്ലാത്തതാണോ ഇത്രയും വിലയേറിയ വിമാനമെന്നും ജനങ്ങൾ വിമാനം കണ്ടുപിടിച്ചു തിരിച്ചെത്തിക്കാനാണോ ഉദ്ദേശിക്കുന്നതെന്നും വിമർശനമുയർന്നു.
English Summary : US searches for missing fighter jet plane