ബൈഡനുള്ള കയ്യടി ‘അടിച്ചുമാറ്റി’ കൊളംബിയൻ പ്രസിഡന്റ്; പ്രസംഗത്തിനൊപ്പം എഡിറ്റ് ചെയ്ത് ചേർത്തു!

Mail This Article
മെക്സിക്കോ സിറ്റി ∙ ന്യൂയോർക്കിലെ യുഎൻ പൊതുസഭയിൽ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ നടത്തിയ പ്രസംഗത്തിനിടെ കരഘോഷം എഡിറ്റ് ചെയ്തു കയറ്റിയത് വിവാദമായി. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രസംഗത്തിനു ലഭിച്ച കരഘോഷമാണ് കൊളംബിയൻ പ്രസിഡന്റിന്റെ ഓഫിസ് എഡിറ്റ് ചെയ്ത് പെട്രോയുടെ പ്രസംഗത്തോടൊപ്പം ചേർത്ത് വിഡിയോ പുറത്തുവിട്ടത്.
വാർത്താ ഏജൻസിയായ അസോഷ്യേറ്റഡ് പ്രസ് (എപി) ആണ് വിഡിയോയിൽ നടത്തിയ തിരിമറി കണ്ടെത്തിയത്. കൊളംബിയൻ പ്രസിഡന്റിന്റെ ഓഫിസ് പുറത്തുവിട്ട വിഡിയോയിലാണ് ബൈഡന്റെ പ്രസംഗത്തിനിടെയുള്ള കയ്യടി തിരുകിക്കയറ്റിയത്.
സർക്കാരിന്റെ യുട്യൂബ് ചാനലിലുള്ള വിഡിയോയും യുഎൻ വിഡിയോയും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിച്ച് കൊളംബിയൻ മാധ്യമങ്ങൾ തന്നെ രംഗത്തുവരികയും ചെയ്തു. വിവാദത്തിൽ പ്രസിഡന്റിന്റെ ഓഫിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
English Summary: Colombia's Presidential office manipulates video of President Gustavo Petro at United Nations to hype applause