ADVERTISEMENT

ന്യൂയോർക്ക് ∙ ഭൂമിയിൽനിന്ന് 8 കോടി കിലോമീറ്റർ അകലെയുള്ള ബെന്നു ഛിന്നഗ്രഹത്തിൽനിന്നു കല്ലും മണ്ണുമായി നാസയുടെ ഒസിരിസ് ദൗത്യപേടകം ഭൂമി തൊട്ടു. ഇന്നലെ രാത്രി എട്ടര കഴിഞ്ഞാണ് (ഇന്ത്യൻ സമയം) 250 ഗ്രാം ഛിന്നഗ്രഹ സാംപിളുമായി പേടകം യുഎസിലെ യൂട്ടാ മരുഭൂമിയിൽ പതിച്ചത്. ഭൂമിയുടെ അന്തരീക്ഷത്തിലൂടെ താഴേക്ക് വൻവേഗത്തിൽ പതിക്കുമ്പോൾ ഉടലെടുക്കുന്ന 2760 ‍ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനില ചെറുക്കാനുള്ള കവചം പേടകത്തിനുണ്ടായിരുന്നു.

2016ൽ വിക്ഷേപിച്ച ദൗത്യം 2020ൽ ആണ് ഛിന്നഗ്രഹത്തിനരികിലെത്തിയത്. ഇവിടെനിന്ന് സാംപിളുകൾ ശേഖരിച്ചശേഷം മടക്കയാത്ര തുടങ്ങി. കടുത്ത ഘർഷണം മൂലം ഒരു തീഗോളം പോലെയാണു പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചത്.

ഭൂമിയുൾപ്പെടെ ഗ്രഹങ്ങളുടെ രൂപീകരണം, സൗരയൂഥത്തിന്റെ ഉദ്ഭവം തുടങ്ങിയവയെക്കുറിച്ചുള്ള പഠനത്തിൽ ഛിന്നഗ്രഹ സാംപിളുകൾ സഹായകമാകും. നാസയുടെ ജോൺസൺ സ്പേസ് സെന്ററിനു കീഴിലുള്ള അസ്ട്രോമെറ്റീരിയൽസ് റിസർച് ആൻഡ് എക്സ്പ്ലൊറേഷൻ സയൻസ് വിഭാഗമാണു പഠനം നടത്തുന്നത്.

English Summary: Osiris Rex Landing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com