ഇമ്രാനെ അഡിയാല ജയിലിലേക്ക് മാറ്റി
Mail This Article
×
ഇസ്‍ലാമാബാദ് ∙ തോഷഖാന അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് പഞ്ചാബിലെ അറ്റോക് ജയിലിൽ കഴിഞ്ഞിരുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ റാവൽപിണ്ടിയിലെ അഡിയാല ജയിലിലേക്ക് മാറ്റി. ഇസ്‍ലാമാബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് എ ക്ലാസ് സൗകര്യങ്ങളുള്ള ജയിലിലേക്ക് ഇമ്രാനെ മാറ്റിയത്. അദ്ദേഹത്തെ അഡിയാല ജയിലിലാക്കാനാണ് ശിക്ഷാവിധിയിൽ കോടതി നിർദേശിച്ചിരുന്നത്. എന്നാൽ, പൊലീസ് കൊണ്ടുപോയത് അറ്റോക്കിലേക്കാണ്.
ഇതേസമയം, 4 മാസം മുൻപ് കാണാതായ ടിവി അവതാരകൻ ഇമ്രാൻ റയിസ് ഖാൻ തിരിച്ചെത്തി. ഇമ്രാൻ ഖാന്റെ അനുയായിയാണ് ഇദ്ദേഹം. ഇമ്രാനെ ജയിലിലടച്ചതിൽ പ്രതിഷേധിച്ചതിന് അറസ്റ്റിലായ റയിസ് മോചിതനായ ശേഷം ഒളിവിലായിരുന്നു.
English Summary : Imran was shifted to Adiala Jail
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.