ADVERTISEMENT

റോം ∙ ഒരു സെമിത്തേരിയിൽ അടക്കാൻ മാത്രം ആളുകളെ കൊന്നിട്ടുണ്ടെന്നു സ്വയം പ്രഖ്യാപിച്ച ഇറ്റാലിയൻ മാഫിയത്തലവൻ മെസിന ‍ഡെനാറോ (61)കാൻസറിനു ചികിത്സയിലിരിക്കെ ജയിലിൽ അന്തരിച്ചു. 30 വർഷം ഒളിവിൽ കഴിഞ്ഞശേഷം ജനുവരിയിലാണ് അറസ്റ്റിലായത്. 1992 ൽ ജിയോവാനി ഫാൽകൺ, പൗലോ ബോർസെലിനോ എന്നീ പ്രോസിക്യൂട്ടർമാരുടെ കൊലപാതകം, മിലാനിൽ 1993 ൽ 10 പേരെ ബോംബു വച്ചു കൊലപ്പെടുത്തിയ കേസ്, തനിക്കെതിരെ തെളിവു നൽകിയ ആളുടെ 12 വയസ്സുകാരൻ മകനെ തട്ടിക്കൊണ്ടുപോയി 2 വർഷം തടവിലിട്ടശേഷം കൊന്ന കേസ് തുടങ്ങി കേസുകൾ നിരവധി. അവസാനത്തെ ഗോഡ്ഫാദർ എന്നാണ് ഇറ്റാലിയൻ പത്രങ്ങൾ വിശേഷിപ്പിച്ചത്.

20 തവണ ജീവപര്യന്തം വിധിച്ചെങ്കിലും ഒളിവിലായിരുന്ന ഡെനാറോയെ ജയിലിലടയ്ക്കാൻ കഴിഞ്ഞില്ല. തുണ്ടുകടലാസിൽ രഹസ്യ കോഡുകൾ എഴുതിയ കുറിപ്പുകളിലൂടെയായിരുന്നു മറ്റു മാഫിയ സംഘാംഗങ്ങളുമായുള്ള ഇടപാടുകൾ. 2 വർഷമായി വ്യാജപ്പേരിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അറസ്റ്റ്.

English Summary : Messina Denaro passed away

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com