ADVERTISEMENT

ഇസ്‌ലാമാബാദ് ∙ അഫ്ഗാനിസ്ഥാനിലെ ഭൂചലനത്തിൽ 2,060 പേർ മരിച്ചതായി താലിബാൻ സർക്കാർ വക്താവ് അറിയിച്ചു. 1,240 പേർക്കു പരുക്കേറ്റു. 1,320 വീടുകൾ പൂർണമായും തകർന്നു. പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിൽ ശനിയാഴ്ചയുണ്ടായ ഭൂചലനത്തിനു പിന്നാലെ ശക്തമായ 3 തുടർചലനങ്ങൾ കൂടിയുണ്ടായി.
രക്ഷാപ്രവർത്തനങ്ങൾക്കായി സർക്കാർ സഹായം ലഭിക്കാതെ ജനങ്ങൾ തന്നെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ തുടങ്ങിയതായി റിപ്പോർട്ടകളുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന ശിശുവിനെ ജനങ്ങൾ പുറത്തെടുക്കുന്നതിന്റെ ഉൾപ്പെടെ വിഡിയോ പ്രചരിക്കുന്നുണ്ട്. മരുന്നും ആംബുലൻസ് സഹായവുമായി യുഎൻ ഏജൻസികൾ രംഗത്തെത്തി.  കഴിഞ്ഞവർഷം അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ ആയിരത്തിലേ പേർ മരിച്ചിരുന്നു.

English Summary:

Earthquake in Afghanistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com