ADVERTISEMENT

വാഷിങ്ടൻ ∙ ഇസ്രയേലിൽ ഹമാസ്, കുട്ടികളുടെ തലയറക്കുന്ന ചിത്രങ്ങൾ താൻ കണ്ടു ബോധ്യപ്പെട്ടതാണെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ, ബൈഡൻ പറഞ്ഞത് വൈറ്റ് ഹൗസ് വക്താവ് തിരുത്തി. അത്തരം ചിത്രങ്ങൾ ബൈഡൻ കാണുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ പറഞ്ഞതായി വൈറ്റ് ഹൗസ് വക്താവിനെ ഉദ്ധരിച്ച് വാഷിങ്ടൻ പോസ്റ്റ് പത്രം റിപ്പോർട്ട് ചെയ്തു. ഇസ്രയേലിലെ മാധ്യമ വാർത്തകളുടെയും പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വക്താവിന്റെ അവകാശവാദങ്ങളുടെയും അടിസ്ഥാനത്തിലാണ് ബൈഡൻ അങ്ങനെ പറഞ്ഞതെന്നും വക്താവ് അറിയിച്ചു.

English Summary:

Joe Biden says he saw images of Hamas beheading children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com