ADVERTISEMENT

റോം∙ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി (46) തന്റെ ദീർഘകാല ജീവിതപങ്കാളിയായ ആൻഡ്രിയ ജിയാംബ്രൂണോയുമായി (41) വേർപിരിഞ്ഞു. വനിതാ സഹപ്രവർത്തകരെക്കുറിച്ചു ടിവി അവതാരകൻ കൂടിയായ ജിയാംബ്രൂണോ നടത്തിയ പരാമർശങ്ങൾ വിവാദമായതിനെത്തുടർന്നാണു 10 വർഷത്തോളം നീണ്ട ബന്ധം അവസാനിപ്പിക്കുന്നതായി മെലോനി പ്രഖ്യാപിച്ചത്. ഇവർക്ക് 7 വയസ്സുള്ള മകളുണ്ട്. 

ടിവിയിൽ ആക്ഷേപഹാസ്യ പരിപാടിക്കു ശേഷം ക്യാമറയ്ക്കു പുറത്ത് ജിയാംബ്രൂണോ നടത്തിയ പരാമർശങ്ങൾ പിന്നീട് സംപ്രേഷണം ചെയ്തതോടെയാണ് പ്രതിഷേധം ഉയർന്നത്. ഒരു സഹപ്രവർത്തകയോട് ‘നീ വളരെ മിടുക്കിയാണ്, എന്തുകൊണ്ടാണ് ഞാൻ നിന്നെ നേരത്തെ കാണാതിരുന്നതെന്നു’ ചോദിക്കുന്ന ജിയാംബ്രൂണോ തന്റെ അവിഹിതബന്ധത്തെക്കുറിച്ചു സഹപ്രവർത്തകരോട് വീമ്പിളക്കുന്നുമുണ്ട്. യുവതികൾ മദ്യപിക്കാതിരുന്നാൽ ലൈംഗികാതിക്രമത്തിൽ നിന്നു രക്ഷപ്പെടാമെന്ന് ഏതാനും മാസങ്ങൾക്കു മുൻപു പറഞ്ഞതും വിവാദമായിരുന്നു. മെലോനിയുടെ വേർപിരിയ‌ൽ പ്രഖ്യാപനത്തെപ്പറ്റി ജിയാംബ്രൂണോ പ്രതികരിച്ചിട്ടില്ല. 

English Summary:

Italian Prime Minister separated from partner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com