ADVERTISEMENT

വാഷിങ്ടൻ ∙ ആണവപരീക്ഷണത്തിനുള്ള നിരോധനം റഷ്യ പിൻവലിച്ച് മണിക്കൂറുകൾക്കുള്ളിൽ നെവാഡയിലെ ആണവപരീക്ഷണ കേന്ദ്രത്തിൽ യുഎസ് ആണവപരീക്ഷണം നടത്തി. 

മറ്റു രാജ്യങ്ങളിലെ ആണവസ്ഫോടനങ്ങൾ  കണ്ടെത്താൻ സഹായിക്കുന്ന പ്രവചന സ്ഫോടന മാതൃകളുടെ പരീക്ഷണമാണ് യുഎസ് നടത്തിയതെന്ന് ഊർജവകുപ്പ് വ്യക്തമാക്കി. 

യുഎസിന്റെ ആണവനിർ‌വ്യാപന ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നാണ് യുഎസിന്റെ വാദം. 

ഭൂമിക്കടിയിൽ നടക്കുന്ന ആണവസ്ഫോടന പരീക്ഷണങ്ങൾ കണ്ടെത്തുന്നത് ആഗോളതലത്തിൽ ആണവഭീഷണി കുറയ്ക്കാൻ സഹായിക്കുമെന്നും യുഎസ് വ്യക്തമാക്കി. 

English Summary:

Nuclear testing Conducted by the US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com