ADVERTISEMENT

മെക്സിക്കോ സിറ്റി ∙ പസിഫിക് സമുദ്രതീരത്തെ മെക്സിക്കൻ ബീച്ച് റിസോർട്ട് പട്ടണമായ അക്കാപുൽകോയിൽ നാശം വിതച്ച ഓടിസ് ചുഴലിക്കാറ്റ് 27 പേരുടെ ജീവനെടുത്തു. 4 പേരെ കാണാതായി. പെരുമഴയിൽ തെരുവുകളെ മുക്കിയും വീടുകളുടെയും ഹോട്ടലുകളുടെയും മേൽക്കൂര പറത്തിയെറിഞ്ഞും സംഹാരതാണ്ഡവമാടിയ ചുഴലിക്കാറ്റ് ഗതാഗത, വാർത്താവിനിമ സംവിധാനങ്ങളും തകർത്തു. 8400 സൈനികരെ    ദുരിതാശ്വാസപ്രവർത്തനങ്ങൾക്കു നിയോഗിച്ചു. സാധാരണ കാറ്റായി രൂപം കൊണ്ട് ഏതാനും മണിക്കൂറുകൾക്കകം ശക്തി കൂടി ‘കാറ്റഗറി 5’ വിഭാഗത്തിലേതായി മാറിയ ഓടിസ് അക്കാപുൽകോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചുഴലിക്കാറ്റാണ്. ബുധനാഴ്ച പുലർച്ചെയാണ് അക്കാപുൽകോയിൽ കരതൊട്ടത്.

English Summary:

Twenty seven death on Hurricane Otis in Mexico

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com