ADVERTISEMENT

ജറുസലം ∙ ഗാസയിലെ ഇസ്രയേൽ ആക്രമണം സംബന്ധിച്ച റിപ്പോർട്ടുകളിൽ അൽ ജസീറ ചാനൽ മിതത്വം പാലിക്കണമെന്ന് ഖത്തറിനോട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഖത്തർ ആസ്ഥാനമായ അൽ ജസീറയുടെ റിപ്പോർട്ടുകൾ ഇസ്രയേൽ സൈനികനടപടിക്കെതിരെ പൊതുവികാരം ഉയർത്തുന്നുവെന്നാണ് യുഎസിന്റെ‌ പരാതി. ഈ മാസം 13നു ദോഹയിൽ എത്തിയപ്പോൾ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയോടാണ് ബ്ലിങ്കൻ ഇക്കാര്യം പറഞ്ഞത്. വിഷയത്തിൽ ഇരുരാജ്യങ്ങളും പരസ്യമായി പ്രതികരിച്ചിട്ടില്ല. 

നിലവിൽ ഗാസയിൽനിന്നു നേരിട്ടു റിപ്പോർട്ട് ചെയ്യുന്ന ഏക മാധ്യമം അൽജസീറയാണ്. ഗാസയിലെ ചീഫ് ഓഫ് ബ്യൂറോ വാഇൽ അൽ ദഹ്ദൂഹിന്റെ ഭാര്യയും 2 മക്കളും കൊച്ചുമകനും കഴിഞ്ഞ ദിവസം വ്യോമാക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്തു. ഈ മാസം ‌ഏഴിനു ശേഷം ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ ഗാസയിൽ 20 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടെന്നാണ് ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സിന്റെ റിപ്പോർട്ട്.

English Summary:

Al Jazeera must be controlled: US to Qatar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com