ADVERTISEMENT

പോർട്ട് ബ്ലയ‍ർ ∙ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ വച്ച് സെന്റിനലി ഗോത്രക്കാരുടെ അമ്പേറ്റു കൊല്ലപ്പെട്ട അമേരിക്കൻ മിഷനറി ജോൺ അലൻ ചൗവിന്റെ (27) ജീവിതം പ്രമേയമാക്കിയ സിനിമ ‘ദ് മിഷൻ’ നാഷനൽ ജ്യോഗ്രഫിക് ചാനൽ പ്രദർശിപ്പിക്കും. അടുത്തമാസം 10ന് രാത്രി 10നാണ് പ്രദർശനം. 2018 നവംബർ 14നാണ് ഒറ്റപ്പെട്ട ഉത്തര സെന്റിനൽ ദ്വീപിൽ ചൗ പ്രവേശിച്ചത്. തീരത്തിറങ്ങിയ അലനു നേർക്ക് അമ്പുകൾ പാഞ്ഞു വന്നെന്നും അമ്പേറ്റിട്ടും യുവാവ് നടന്നതായും അദ്ദേഹത്തെ അവിടെയെത്തിച്ച മത്സ്യത്തൊഴിലാളികൾ പറഞ്ഞു. നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും മൃതദേഹം വീണ്ടെടുക്കാനായില്ല. ഗോത്രവിഭാഗക്കാർ തന്നെ മറവു ചെയ്തുവെന്നാണ് വിവരം. 

പോർട്ട് ബ്ലയറിൽനിന്ന് 50 കിലോമീറ്റർ അകലെയാണ് ഉത്തര സെന്റിനൽ ദ്വീപ്. പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന 40 സെന്റിനലി ഗോത്രവംശജർ ഇവിടെയുണ്ടെന്ന് 2011ലെ സെൻസസ് വ്യക്തമാക്കുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും അപകടകാരികളായ വിഭാഗമായിട്ടാണ് ഇവർ കരുതപ്പെടുന്നത്. ദ്വീപിലേക്ക് ആരെങ്കിലും എത്തിയാൽ അവർ അമ്പെയ്ത് വീഴ്ത്തും. വംശനാശഭീഷണി നേരിടുന്ന ഗോത്രവിഭാഗത്തിന്റെ സ്വകാര്യതയും സുരക്ഷയും പരിഗണിച്ച് ദ്വീപിൽ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ട്. 

English Summary:

Film on John Chau killed by Sentinelese tribe to be released in India on December 10

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com