ADVERTISEMENT

ലണ്ടൻ ∙ ഈ വർഷത്തെ ബുക്കർ പ്രൈസ് ഐറിഷ് എഴുത്തുകാരൻ പോൾ ലിൻജിന്റെ (46) ‘പ്രൊഫറ്റ് സോങ്’ നേടി. സ്വേച്ഛാധിപത്യം അയർലൻഡിൽ പിടിമുറുക്കുന്ന ഭയാനകകാലം ഭാവന ചെയ്യുന്ന ഈ നോവൽ ‘വർത്തമാനകാല സാമൂഹിക, രാഷ്ട്രീയ ഉത്കണ്ഠകളെ ചിത്രീകരിക്കുന്നതും ആത്മാവിനെ പൊള്ളിക്കുന്നതും’ ആണെന്നു പുരസ്കാരനിർണയ സമിതി വിലയിരുത്തി. 

പാശ്ചാത്യ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും സിറിയ പോലുള്ള രാജ്യങ്ങളിലെ പ്രതിസന്ധികളോടു പാശ്ചാത്യലോകം പ്രകടിപ്പിച്ച നിസംഗതയുമാണ് ഈ നോവലെഴുതാൻ പ്രേരിപ്പിച്ചതെന്നു ലിൻജ് പറഞ്ഞു. ബുക്കർ സമ്മാനം നേടുന്ന അഞ്ചാമത്തെ ഐറിഷ് എഴുത്തുകാരനാണ്. 50,000 പൗണ്ടാണു (ഏകദേശം 53 ലക്ഷം രൂപ) സമ്മാനത്തുക. 

ഇന്ത്യൻ വേരുകളുള്ള ചേതന മറൂവിന്റെ ‘വെസ്റ്റേൺ ലെയ്നി’നു പുറമേ സ്റ്റഡി ഓഫ് ഒബീഡിയൻസ് (സാറാ ബേൺസ്റ്റൈൻ), ഇഫ് ഐ സർവൈവ് യൂ (ജോനാഥൻ എസ്കോഫറി), ദി അതർ ഈഡൻ (പോൾ ഹാർഡിങ്), ദ് ബീ സ്റ്റിങ് (പോൾ മറീ) എന്നിവയാണു ചുരുക്കപ്പട്ടികയിൽ ഇടം നേടിയത്. 

English Summary:

Irish writer Paul Lynch won booker prize

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com