ADVERTISEMENT

ലണ്ടൻ ∙ ഐക്യരാഷ്ട്ര സംഘടനയുടെ ഷിപ്പിങ് ഏജൻസിയുടെ ഭരണസമിതിയിൽ നിന്ന് റഷ്യ പുറത്ത്. രാജ്യാന്തര തലത്തിൽ കപ്പൽ ഗതാഗത രംഗത്തെ സുരക്ഷ ഉറപ്പാക്കുന്ന 175 അംഗങ്ങളുള്ള കൗൺസിലിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെടാൻ ആവശ്യമായ വോട്ട് റഷ്യയ്ക്ക് ലഭിച്ചില്ല. രഹസ്യ വോട്ടെടുപ്പിൽ റഷ്യയെ പിന്തുണയ്ക്കരുതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി മറ്റു രാജ്യങ്ങളോട് അഭ്യർഥിച്ചിരുന്നു.

യുഎൻ സമിതിയിലെ റഷ്യയുടെ തുടർച്ചയായ തോൽവികളുടെ ഭാഗമാണിത്. ഒക്ടോബറിൽ യുഎൻ മനുഷ്യാവകാശ സമിതിയിലെ അംഗത്വം റഷ്യയ്ക്ക് നഷ്ടമായിരുന്നു. കഴിഞ്ഞ വർഷം യുഎൻ ഏവിയേഷൻ സമിതിയുടെ ഭരണസമിതിയിൽ നിന്നും റഷ്യ പുറത്തായിരുന്നു.

English Summary:

Russia fails to get re-elected to UN ship agency's governing council

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com