ADVERTISEMENT

ദുബായ്∙ കാലാവസ്ഥ പ്രതിസന്ധി നേരിടാൻ മത നേതൃത്വത്തിന്റെ സഹായം തേടിയ യുഎൻ കാലാവസ്ഥ ഉച്ചകോടി (കോപ്28) ‘വിശ്വാസ പവിലിയൻ’ തുറന്നു. ഉച്ചകോടിയുടെ ചരിത്രത്തിൽ ആദ്യമായാണ് മത നേതാക്കളുടെ സമ്മേളനം ചേരുന്നത്. യുഎഇ സഹിഷ്ണുത മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, വത്തിക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കർദിനാൾ പിട്രോ പറോലിൻ എന്നിവർക്കൊപ്പം ഫ്രാൻസിസ് ‍മാർപാപ്പയും അൽ അസ്ഹർ ഗ്രാൻഡ് ഇമാം അഹമ്മദ് എൽ തയേബും വിഡിയോ കോൺഫറൻസിലൂടെ ചടങ്ങിൽ പങ്കെടുത്തു. 

ആരെയെങ്കിലും എതിർക്കാനോ കീഴ്പ്പെടുത്താനോ വേണ്ടിയുള്ള സഖ്യങ്ങളല്ല ലോകം ആഗ്രഹിക്കുന്നതെന്ന് മാർപാപ്പ പറഞ്ഞു. എല്ലാവരുടെയും നന്മയ്ക്കു വേണ്ടിയുള്ള കൂട്ടായ്മയ്ക്കാണ് ശ്രമിക്കേണ്ടത്. ഇതിന് മതനേതാക്കൾ മാതൃക കാട്ടണം. ഭൂമിയെ സംരക്ഷിക്കാൻ രാഷ്ട്രീയ നേതൃത്വത്തിനു മേൽ നിരന്തര സമ്മർദം ചെലുത്തണമെന്നും മാർപ്പാപ്പ പറഞ്ഞു. ഭൂമി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിക്കുമേൽ മത നേതൃത്വത്തിന് നിലപാടെടുക്കാനുള്ള അവസരമാണിതെന്ന് അൽ അസ്ഹർ ഗ്രാൻഡ് ഇമാം അഹമ്മദ് എൽ തയേബ് ഓർമിപ്പിച്ചു. നാശത്തിലേക്കു പോകും മുൻപ് ഭൂമിയെ സംരക്ഷിക്കാനുള്ള അവസരമാണിത്. 

കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ ഒരുമിച്ചു നിൽക്കാൻ വിവിധ മതങ്ങളുടെ 200 നേതാക്കൾ കഴിഞ്ഞ മാസം ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. കോപ്28 അധ്യക്ഷൻ, യുഎഇ സഹിഷ്ണുത മന്ത്രാലയം, ഐക്യരാഷ്ട്ര പരിസ്ഥിതി പദ്ധതി, മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്സ്, മറ്റു മത നേതാക്കൾ എന്നിവരാണ് ‘വിശ്വാസ പവിലിയ’ന്റെ സംഘാടകർ. 

English Summary:

Climate Meet at Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com