ADVERTISEMENT

കീവ് ∙ കീഴടങ്ങുന്ന യുക്രെയ്ൻ സൈനികരെ റഷ്യൻ പട്ടാളം വെടിവച്ചു കൊല്ലുന്നതായി യുക്രെയ്ൻ ആരോപിച്ചു. കൈകളുയർത്തി കീഴടങ്ങാനെത്തുന്ന യുക്രെയ്ൻ സൈനികനെ റഷ്യൻ സൈനികർ തോക്കുചൂണ്ടി നടത്തിക്കുന്നതിന്റെയും കമിഴ്ന്നു കിടക്കുമ്പോൾ വെടിവയ്ക്കുന്നതിന്റെയും വിഡിയോയും പുറത്തുവിട്ടു. യുക്രെയ്നിന്റെ പ്രോസിക്യൂട്ടർ ജനറൽ ഓഫിസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. തെളിയിക്കപ്പെട്ടാൽ യുദ്ധക്കുറ്റമാണിത്. റഷ്യൻ സൈനികർ രാജ്യാന്തര നിയമങ്ങൾ ലംഘിക്കുന്നതായി യുക്രെയ്ൻ പലതവണ ആരോപിച്ചിരുന്നു. 

ഇതേസമയം, ഹംഗറി പ്രധാനമന്ത്രിയെ കാണുന്നതിനായി അവിടേയ്ക്കു പോകാൻ ശ്രമിച്ച മുൻ പ്രസിഡന്റ് പെട്രോ പൊറോഷെങ്കോയെ അതിർത്തിയിൽ തടഞ്ഞു. സൈനിക നിയമം അനുസരിച്ച് 18 നും 60നും ഇടയിൽ പ്രായമുള്ളവർ രാജ്യം വിടുന്നതിന് മുൻകൂർ അനുമതി വാങ്ങണമെന്ന നിയമം ലംഘിച്ചതിനാണിത്.

English Summary:

Ukraine says Russia executes those who surrender

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com