ADVERTISEMENT

ജറുസലം ∙ ഹോളിവുഡിലെ പ്രമുഖരിൽനിന്നു ഷാംപെയ്നും സിഗരറ്റും കൈക്കൂലിയായി കൈപ്പറ്റിയതുൾപ്പെടെ 3 കേസുകളിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വിചാരണ ജില്ലാ കോടതിയിൽ ഇന്നു പുനരാരംഭിക്കും. ഗാസയിലെ യുദ്ധം മൂലം കേസ് നടപടികൾ മുടങ്ങിക്കിടക്കുകയായിരുന്നു. നീതിന്യായ വകുപ്പു മന്ത്രിയുടെ അടിയന്തര ഉത്തരവിന്മേലാണ് വിചാരണ മരവിപ്പിച്ചത്.  

2019ൽ ഫയൽ ചെയ്ത 3 കേസുകളിലായി അഴിമതി, കൈക്കൂലി, വിശ്വാസവഞ്ചനക്കുറ്റങ്ങളാണ് പ്രധാനമന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്. തനിക്കെതിരെ നിയമനടപടികൾ ഒഴിവാക്കാനായി നെതന്യാഹു ജുഡീഷ്യൽ പരിഷ്കാരത്തിനു ശ്രമിച്ചത് ഇസ്രയേലിൽ  പ്രതിഷേധത്തിനു വഴി തെളിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com