ADVERTISEMENT

ജറുസലം ∙ ഇറാൻ സൈനിക കമാൻഡറായിരുന്ന ഖാസിം സുലൈമാനിയുടെ നാലാം ചരമവാർഷികച്ചടങ്ങിൽ നൂറിലേറെപ്പേർ കൊല്ലപ്പെട്ട ഇരട്ട സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തു. ഭീകരാക്രമണത്തിനു പകരംചോദിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചു.

തെക്കുകിഴക്കൻ ഇറാനിലെ കെർമനിൽ സുലൈമാനിയുടെ കബറിടത്തിൽ ബുധനാഴ്ച നടന്ന,  ആയിരങ്ങൾ പങ്കെടുത്ത ചടങ്ങിനിടെയാണു 15 മിനിറ്റ് വ്യത്യാസത്തിൽ രണ്ട് ഉഗ്രസ്ഫോടനങ്ങളുണ്ടായത്. പിന്നിൽ ഐഎസായിരിക്കുമെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണു ഭീകരസംഘടന സമൂഹമാധ്യമത്തിലൂടെ ഉത്തരവാദിത്തമേറ്റത്.

English Summary:

Islamic State claims responsibility for Iran twin blast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com