ADVERTISEMENT

സോൾ ∙ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന് 40 വയസ്സ്. കിം മധ്യവയസ്സിലേക്ക് കാലൂന്നുന്നതിനെപ്പറ്റി ഔദ്യോഗിക മാധ്യമം ഒന്നും പറഞ്ഞിട്ടില്ല. ജനുവരി 8 ആണ് ജന്മദിനമെന്നാണ് സൂചന. 1984 ൽ ആണ് കിം ജോങ് ഉൻ ജനിച്ചതെന്നാണ് യുഎസ് നിഗമനം. 

അദ്ദേഹത്തിന്റെ പിതാവിന്റെയും മുത്തച്ഛന്റെയും ജന്മദിനം ഉത്തര കൊറിയയിൽ ദേശീയ അവധി ആയിരുന്നു. എന്നാൽ, കിമ്മിന്റെ ജന്മദിനം ഇതേവരെ ആഘോഷിക്കുകയോ വാർത്തയാകുകയോ ചെയ്തിട്ടില്ല. കിം തീരെ ചെറുപ്പമാണെന്നും ആഘോഷത്തിനോ അവധി നൽകാനോ വേണ്ട പ്രായം ആയിട്ടില്ലെന്ന് പാർട്ടിയിലെ മുതിർന്നവർ കരുതുന്നതായും നിരീക്ഷകർ പറയുന്നു. 

അടുത്ത ഭരണാധികാരിയായി വളർത്തിക്കൊണ്ടുവരുന്ന മകൾ കിം ജുഏയുടെ (10) ഒപ്പം കിം ജോങ് ഉൻ ഒരു കോഴിവളർത്തൽ കേന്ദ്രം സന്ദർശിക്കുന്ന ചിത്രമാണ് ഔദ്യോഗിക മാധ്യമം കഴിഞ്ഞദിവസം പുറത്തുവിട്ടത്. 

English Summary:

North Korea leader Kim Jong Un turns 40

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com