ADVERTISEMENT

കീറ്റോ ∙ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ, തെക്കേ അമേരിക്കൻ രാജ്യമായ ഇക്വഡോറിൽ സർക്കാർ ഉടമസ്ഥതയിലുള്ള ടിവി ചാനലിന്റെ സ്റ്റുഡിയോ തോക്കുധാരികൾ പിടിച്ചെടുത്തു. മുഖംമൂടി ധരിച്ചവർ ടിവി സ്റ്റുഡിയോയിൽ പ്രവേശിക്കുന്നതിന്റെയും ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്നതിന്റെയും തത്സമയ ദൃശ്യങ്ങൾ പുറത്തുവന്നു. താമസിയാതെ സംപ്രേഷണം നിലച്ചു.

ലഹരിമാഫിയ അഴിഞ്ഞാടുന്ന രാജ്യത്ത് ഒരു കുപ്രസിദ്ധ കുറ്റവാളി ജയിൽ ചാടിയതിനുപിന്നാലെ 7 പൊലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയിരുന്നു. ഇതെത്തുടർന്നു തിങ്കളാഴ്ചയാണു പ്രസിഡന്റ് ഡാനിയേൽ നബോവ രണ്ടുമാസ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

English Summary:

State of emergency in Ecuador: Gunmen seize TV studio

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com