ADVERTISEMENT

കോപ്പൻഹേഗൻ ∙ ഡെന്മാർക്കിലെ മാർഗ്രേത് രാജ്ഞി സ്ഥാനത്യാഗം ചെയ്തതോടെ അവരുടെ മകൻ ഫ്രെഡറിക്കിനെ രാജാവായി പ്രഖ്യാപിച്ചു. ഫ്രെഡറിക് പത്താമൻ എന്ന പേരിൽ അദ്ദേഹം ഭരണം തുടരും. ക്രിസ്റ്റ്യൻബോർഗ് കൊട്ടാരത്തിൽ ഡെന്മാർക്ക് മന്ത്രിസഭാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം 53 വർഷത്തെ ഭരണം അവസാനിപ്പിക്കുന്ന ചരിത്ര പ്രഖ്യാപനത്തിൽ 83കാരിയായ രാജ്ഞി ഒപ്പുവച്ചു. തുടർന്നാണ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സൻ പ്രഖ്യാപനം നടത്തിയത്. 

രാജഭരണത്തിന്റെ 900 വർഷത്തെ ചരിത്രത്തിൽ 1146 ൽ എറിക് മൂന്നാമൻ രാജാവിനുശേഷം ഇതാദ്യമാണ് സ്ഥാനത്യാഗം. ലോകത്ത് ഇപ്പോൾ അധികാരത്തിലുണ്ടായിരുന്ന ഏക രാജ്ഞിയും കൂടുതൽ കാലം അധികാരത്തിലിരുന്ന യൂറോപ്യൻ രാജകുടുംബാംഗവുമാണ്. 55 വയസ്സുള്ള ഫ്രെഡറിക്കിന്റെ മകൻ ക്രിസ്റ്റ്യനെ (18) രാജകുമാരനായും പ്രഖ്യാപിച്ചു.

English Summary:

Denmark’s King Frederik X takes the throne after abdication of Queen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com