ജപ്പാനിൽ വീണ്ടും റൺവേയിൽ വിമാനങ്ങളുടെ കൂട്ടിയിടി
Mail This Article
×
ടോക്കിയോ ∙ ജപ്പാനിലെ ന്യൂ ചിത്തോസെ വിമാനത്താവളത്തിൽ 276 യാത്രക്കാരുമായി ടേക്ക് ഓഫിനു റൺവേയിലേക്കു നീങ്ങിയ കൊറിയൻ എയർ വിമാനം അടുത്തു പാർക്ക് ചെയ്തിരുന്ന കാത്തായ് പസഫിക് വിമാനവുമായി കൂട്ടിയിടിച്ചു. ആർക്കും പരുക്കില്ല. ഇന്ധനച്ചോർച്ചയോ തീപിടിത്തമോ ഉണ്ടായില്ല. ഇരുവിമാനങ്ങൾക്കും കേടുപാടുണ്ടായി. രണ്ടാഴ്ച മുൻപ് ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിൽ ജപ്പാൻ എയർലൈൻസ് യാത്രാവിമാനം കോസ്റ്റ് ഗാർഡ് വിമാനവുമായി കൂട്ടിയിടിച്ച് കോസ്റ്റ് ഗാർഡ് വിമാനത്തിലെ 5 ജീവനക്കാർ കൊല്ലപ്പെട്ടിരുന്നു.
English Summary:
Airplane hit in japan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.