ADVERTISEMENT

ജറുസലം ∙ തുടർച്ചയായ പരാജയങ്ങൾക്കു ശേഷം മൂന്ന് കൃത്രിമ ഉപഗ്രഹങ്ങൾ ഇറാൻ വിജയകരമായി വിക്ഷേപിച്ചു. ഗവേഷണാവശ്യങ്ങൾക്കുള്ള മെഹ്ദ, വാർത്താവിനിമയ സൗകര്യങ്ങൾക്കുള്ള കയ്ഹാൻ– 2, ഹാതിഫ്– 1 എന്നീ രണ്ടു ചെറു ഉപഗ്രഹങ്ങളുമാണ് സിംറോഹ് റോക്കറ്റ് ഉപയോഗിച്ചു വിക്ഷേപിച്ചത്. കഴിഞ്ഞ 20നു രാത്രി സിംനാൻ പ്രവിശ്യയിലെ ഇമാം ഖുമൈനി സ്പേസ് സെന്ററിൽ നിന്നുള്ള വിക്ഷേപണ ദൃശ്യങ്ങൾ ഔദ്യോഗിക ചാനൽ പുറത്തുവിട്ടു.

സിംറോഹ് റോക്കറ്റ് ഉപയോഗിച്ചുള്ള വിക്ഷേപണങ്ങൾ തുടർച്ചയായി പരാജയപ്പെട്ടതു നേരത്തേ ഇറാന്റെ ബഹിരാകാശ ദൗത്യങ്ങൾക്കു തിരിച്ചടിയായിരുന്നു.

അതേസമയം, ഇറാന്റെ നീക്കം മധ്യപൂർവദേശത്ത് ആശങ്ക കൂട്ടുമെന്നു പാശ്ചാത്യ രാജ്യങ്ങൾ വിമർശിച്ചു. ഫ്രാൻസ്, യുകെ, ജർമനി തുടങ്ങിയ രാജ്യങ്ങൾ ഇറാന്റെ ഉപഗ്രഹവിക്ഷേപണത്തെ അപലപിച്ചു. അണ്വായുധങ്ങൾ എത്തിക്കാൻ ശേഷിയുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ വികസിപ്പിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം.

English Summary:

Iran Says It Launched 3 Satellites Simultaneously Into Orbit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com