ADVERTISEMENT

ഇസ്തംബുൾ ∙ തുർക്കിയിൽ സാന്താ മരിയ കത്തോലിക്കാ പള്ളിയിൽ ഞായറാഴ്ച പ്രാർഥനയ്ക്കിടെ ഒരാളെ വെടിവച്ചുകൊന്നതിന്റെ ഉത്തരവാദിത്തം ഐഎസ് (ഇസ്​ലാമിക് സ്റ്റേറ്റ്) ഏറ്റെടുത്തു. മുഖംമൂടി ധരിച്ച് തോക്കുമായി നിൽക്കുന്ന അക്രമികളുടെ പടവും ഐഎസ് പുറത്തുവിട്ടു. അതേസമയം, പള്ളിയിൽ വെടിവയ്പു നടത്തിയ 2 പേരെ അറസ്റ്റ് ചെയ്തതായി തുർക്കി ആഭ്യന്തരമന്ത്രി അലി യെർലിക അറിയിച്ചു. തജിക്കിസ്ഥാൻ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്.

ഇസ്തംബുളിലെ സരിയേർ ജില്ലയിലുള്ള പള്ളിയിലേക്ക് രാവിലെ പതിനൊന്നേമുക്കാലോടെ എത്തിയ അക്രമികളാണ് ടൻഹർ സിഹാൻ (52) എന്നയാളെ വെടിവച്ചുകൊന്നത്. 2 വെടി ഉതിർത്തപ്പോഴേക്കും അക്രമികളിലൊരാളുടെ തോക്ക് ജാം ആയതോടെ വെടിനിർത്തുകയായിരുന്നുവെന്ന് ജില്ലാ മേയർ പറഞ്ഞു. ഭീകരപ്രവർത്തനം എന്തുവിലകൊടുത്തും അമർച്ച ചെയ്യുമെന്നു മന്ത്രി പറഞ്ഞു. ഈ മാസം മൂന്നിന് രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 25 ഐഎസ് പ്രവർത്തകരെ പിടികൂടിയിരുന്നു. ക്രിസ്ത്യൻ പള്ളികളും സിനഗോഗുകളും ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നവരെയാണ് പിടികൂടിയത്.

English Summary:

Islamic State group claims responsibility for the Santa Maria church attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com