ADVERTISEMENT

കയ്റോ ∙ ഗാസയിൽ വെടിനിർത്തൽ നടപ്പാക്കാനും ബന്ദികളെ മോചിപ്പിക്കാനും ഇസ്രയേലും ഹമാസും തമ്മിൽ ചർച്ച പുരോഗമിക്കുന്നു. ചർച്ച വിജയിച്ചാൽ ഗാസയിൽ ബന്ദിയാക്കപ്പെട്ടിരിക്കുന്നവർ മോചിതരായേക്കും. ഖത്തർ, യുഎസ്, ഈജിപ്ത് എന്നീ രാജ്യങ്ങൾ മുൻകയ്യെടുത്താണ് അനുരഞ്ജന നീക്കം. നേരത്തേ ഇതിനായി നടത്തിയ ശ്രമങ്ങൾ ഇസ്രയേലിന്റെയും ഹമാസിന്റെയും കടുംപിടിത്തം കാരണം പരാജയപ്പെടുകയായിരുന്നു. 

ഇസ്രയേൽ രഹസ്യാന്വേഷണ സംഘടനയായ മൊസാദിന്റെ തലവൻ ഡേവിഡ് ബർനിയയുടെ നേതൃത്വത്തിലുള്ള സംഘം ചർച്ചയ്ക്കായി കെയ്റോയിലുണ്ട്. തൽക്കാലം ആറാഴ്ച വെടിനിർത്തൽ നടപ്പാക്കാനാണു ശ്രമിക്കുന്നത്. ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട 133 പേരുടെ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം ആശുപത്രികളിൽ എത്തിച്ചതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒക്ടോബർ 7 ന് യുദ്ധം ആരംഭിച്ചതിനുശേഷം ഗാസയിൽ മരണസംഖ്യ 28,473 ആയി.

English Summary:

Gaza cease-fire resumes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com