ADVERTISEMENT

വാഷിങ്ടൻ ∙ ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുമായുള്ള സഹകരണം ഉറപ്പുവരുത്തുന്ന ക്വാഡ് ബില്ലിന് യുഎസ് ജനപ്രതിനിധി സഭ വൻ ഭൂരിപക്ഷത്തോടെ അംഗീകാരം നൽകി.

ആരോഗ്യം, സൈബർ സുരക്ഷ, കാലാവസ്ഥ, സാങ്കേതിക വിദ്യ എന്നീ മേഖലകളിലെ സഹകരണത്തിനായി രൂപീകരിച്ച ചതുർരാഷ്ട്ര സഖ്യമാണ് ക്വാഡ്. ഇതിനായി 24 അംഗങ്ങളിൽ കൂടാതെയുള്ള പാർലമെന്ററി വർക്കിങ് ഗ്രൂപ്പിന് രൂപം നൽകാനും യുഎസ് സർക്കാരിന് ജനപ്രതിനിധി സഭ നിർദേശം നൽകി. 39ന് എതിരെ 379 വോട്ടിനാണ് ബിൽ പാസാക്കിയത്. ഈ മേഖലകളിലെ ചൈനയുടെ മേധാവിത്വം തടയുക എന്ന ലക്ഷ്യത്തോടെയാണ് ക്വാഡ് സഖ്യത്തിന് രൂപം നൽകിയിട്ടുള്ളത്.

English Summary:

US House passes Quad Bill to facilitate closer co-operation between members

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com