ADVERTISEMENT

സോൾ ∙ റഷ്യൻ നിർമിതമായ ആ കറുത്ത ആഡംബര കാറിൽ ഏകാധിപതികളുടെ സൗഹൃദം പൂത്തുലയുകയാണ്. ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമി‍ർ പുട്ടിൻ ആണ് സ്നേഹോപഹാരം കൈമാറിയത്. കഴിഞ്ഞ സെപ്റ്റംബറിൽ കിം റഷ്യ സന്ദർശിച്ചപ്പോൾ ഓറസ് സെനറ്റ് കമ്പനിയുടെ ലിമോസിൻ കാറിൽ കിമ്മിനെ കയറ്റി പുട്ടിൻ സഞ്ചരിച്ചിരുന്നു. അത് കിമ്മിന് ഇഷ്ടപ്പെട്ടതിനാലാണ് കാ‍ർ സമ്മാനമായി എത്തിച്ചത്. കിമ്മിന്റെ സഹോദരി കിം യോ ജോങ് ആണ് കാർ ഏറ്റുവാങ്ങിയത്. 

ആഡംബര കാറുകളുടെ വലിയ ശേഖരം കിമ്മിനുണ്ട്. ആണവായുധങ്ങളുടെ പേരിൽ ഉത്തര കൊറിയയുടെ മേൽ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ വളഞ്ഞവഴികളിലൂടെയാണ് കാറുകൾ കൊണ്ടുവരുന്നത്. യുഎൻ രക്ഷാ സമിതിയിൽ റഷ്യയും വോട്ടുചെയ്താണ് പ്രമേയം പാസാക്കിയത്. അതുകൊണ്ട് കാർ എങ്ങനെ എത്തിച്ചുവെന്ന വിവരം ഉത്തര കൊറിയ പുറത്തുവിട്ടിട്ടില്ല.

English Summary:

Vladimir Putin gifts Russian made car to North Korea's Kim Jong Un

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com