ADVERTISEMENT

ലഹോർ ∙ പാക്കിസ്ഥാനിൽ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മകൾ മറിയം നവാസിനെ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് മറിയം (50). 371 അംഗ അസംബ്ലിയിൽ 220 വോട്ടു നേടിയാണ് മറിയം വിജയിച്ചത്. പ്രതിപക്ഷം തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. പ്രധാനമന്ത്രി പദത്തിലേക്കുള്ള ചവിട്ടുപടിയായാണ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം കരുതപ്പെടുന്നത്. 

പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ളവരാണ് ഷരീഫ് കുടുംബം. രാജ്യത്തെ 53% ജനസംഖ്യയുള്ള, സമ്പദ്ഘടനയുടെ 60% കൈകാര്യം ചെയ്യുന്ന പ്രവിശ്യയായ പഞ്ചാബിൽ മുഖ്യമന്ത്രിയാകുന്ന ഷരീഫ് കുടുംബത്തിലെ നാലാമത്തെ അംഗമാണ് മറിയം. നവാസ് ഷരീഫിനു പുറമെ സഹോദരനും മുൻ പ്രധാനമന്ത്രിയുമായ ഷെഹബാസ് ഷരീഫ്, ഷെഹബാസിന്റെ മകൻ ഹംസ ഷബാസ് എന്നിവർ ഈ പദവി വഹിച്ചിട്ടുണ്ട്. 2011 മുതൽ സജീവ രാഷ്ട്രീയത്തിലുള്ള മറിയം തീപ്പൊരി പ്രസംഗകയാണ്. ഇത്തവണ പാക്കിസ്ഥാൻ മുസ്​ലിം ലീഗിനു (നവാസ്) വേണ്ടി പ്രചാരണം നയിച്ചത് മറിയം ആയിരുന്നു. സൈനിക ഓഫിസർ മുഹമ്മദ് സഫ്ദർ ആണ് ഭർത്താവ്. 3 മക്കളുണ്ട്. 

English Summary:

Maryam Nawaz, daughter of Nawaz Sharif elected as chief minister of Pakistan Punjab province

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com