ADVERTISEMENT

മോസ്കോ∙ റഷ്യയിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഒലേഗ് ഒർലോവിന് (70) മോസ്കോ കോടതി രണ്ടര വർഷത്തെ തടവുശിക്ഷ വിധിച്ചു. റഷ്യൻ സായുധസേനയെ അപകീർത്തിപ്പെടുത്തിയെന്ന കേസിലാണു നടപടി. 

2022ൽ നൊബേൽ സമാധാന സമ്മാനം പങ്കിട്ട രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ മെമ്മോറിയലിന്റെ നേതാവായി 2 ദശകത്തിലേറെ പ്രവർത്തിച്ച ഒർലോവ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഭരണം ഫാഷിസമാണെന്ന് ആരോപിച്ച് എഴുതിയ ലേഖനമാണ് കേസിന് ആധാരം. ആദ്യം ജില്ലാക്കോടതി പിഴശിക്ഷയും പിന്നീ‌ടു പുനർവിചാരണയിൽ 2.5 വർഷം തടവും വിധിക്കുകയായിരുന്നു. 

English Summary:

Human rights activist jailed for two and half years in Russia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com