ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയെ തീരുമാനിക്കാൻ റിപ്പബ്ലിക്കൻ പാർട്ടിയും ഡെമോക്രാറ്റിക് പാർട്ടിയും മിഷിഗൻ സംസ്ഥാനത്തു നടത്തിയ പ്രൈമറി വോട്ടെടുപ്പിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും നിലവിലെ പ്രസിഡന്റ് ജോ ബൈഡനും അവരവരുടെ പാർട്ടിയിൽ വിജയം. റിപ്പബ്ലിക്കൻ മത്സരത്തിൽ തുടരുന്ന ഇന്ത്യൻ വംശജ നിക്കി ഹേലിയെ (26.5%) വീണ്ടും പിന്നിലാക്കിയാണ് ട്രംപിന്റെ (68.2%) കുതിപ്പ്.

ഡെമോക്രാറ്റ് പാർട്ടിയിൽ പറയത്തക്ക എതിരാളികളാരുമില്ലാത്ത ബൈഡന്റേത് അനായാസ വിജയം ആയിരുന്നെങ്കിലും ഗാസ യുദ്ധനയത്തിൽ വിയോജിച്ച് മിഷിഗനിലെ അറബ് വംശജർ തുടങ്ങിവച്ച പ്രതിഷേധ വോട്ടുമുന്നേറ്റം ശക്തമായ തരംഗം സൃഷ്ടിച്ചു. 99% ഡെമോക്രാറ്റ് വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ഒരു ലക്ഷത്തിലേറെ വോട്ടുകൾ ഇത്തരത്തിലുള്ളതായിരുന്നു.

English Summary:

US presidential candidacy: Donald Trump and Joe Biden wins Michigan primary voting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com