ADVERTISEMENT

∙140 രാജ്യങ്ങളിലായി 100 കോടിയിലേറെ തത്സമയ പ്രേക്ഷകർ; വസുധൈവ കുടുംബകം എന്ന ഇന്ത്യൻ ആതിഥ്യ സങ്കൽപത്തിന്റെ വർണക്കാഴ്ചയായി മുംബൈയിൽ അരങ്ങേറിയ 71-ാം ലോകസുന്ദരി മത്സരം. രാത്രി നടന്ന മത്സരത്തിൽ മിസ് ചെക്ക് റിപ്പബ്ലിക് ക്രിസ്റ്റീന ഫിസ്കസ്ക (23)  കിരീടം ചൂടി. മിസ് ലെബനൻ യാസ്മിൻ ആണ് ഫസ്റ്റ് റണ്ണറപ്പ്. കോവിഡിനെ തുടർന്നുള്ള അനിശ്ചിതത്വത്താൽ, രണ്ടു വർഷമായി മിസ് വേൾഡായി തുടരുന്ന കരോലിന ബിലാസ്കയാണ് തന്റെ പിൻഗാമിയെ കിരീടമണിയിച്ചത്.

അവസാന 8 പേരിൽ ഉൾപെട്ട മിസ് ഇന്ത്യ സിനി ഷെട്ടിക്ക്  ൈഫനലിൽ  കയറാനായില്ല. ജിയോ വേൾഡ് കൺവൻഷൻ സെന്ററിലെ മാസ്മരിക വേദിയിൽ ‘ജും കാ ഗിരായാ’ എന്ന ബോളിവുഡ് ഗാന നൃത്താവിഷ്കാരത്തോടെയാണ് മത്സര വേദിയുണർന്നത്.

ന്യൂഡൽഹിയിൽ നടന്ന പ്രാഥമിക ഘട്ടത്തിലെ വിജയികളായ 40 പേരാണ് ഇന്നലെ ഫിനാലെയുടെ ഭാഗമായത്. ഇവരിൽനിന്നാണ് 12 പേർ സെമിഫൈനലിൽ എത്തിയത്. തുടർന്ന് ഭൂഖണ്ഡാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്ന എട്ടു പേരിൽ നിന്ന് നാലു പേർ ഫൈനൽ റൗണ്ടിൽ മത്സരിച്ചു.

English Summary:

Miss Czech Republic Krystyna Pyszková Crowned Miss World 2024, India's Sini Shetty Finishes In Top 8

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com