ADVERTISEMENT

കഠ്മണ്ഡു ∙ നേപ്പാൾ പ്രധാനമന്ത്രി പുഷ്പകമൽ ദഹൽ പ്രചണ്ഡ പാർലമെന്റിൽ വിശ്വാസവോട്ടു നേടി. 275 അംഗ സഭയിൽ പ്രചണ്ഡയ്ക്ക് (69) 157 വോട്ടു ലഭിച്ചു. 110 പേർ എതിർത്ത് വോട്ടുചെയ്തു. ഒന്നര വർഷത്തിനിടെ മൂന്നാം തവണയാണ് പ്രചണ്ഡ വിശ്വാസവോട്ട് തേടുന്നത്. നേപ്പാളി കോൺഗ്രസിനെ മുന്നണിയിൽ നിന്ന് കഴിഞ്ഞയാഴ്ച ഒഴിവാക്കിയതിനെ തുടർന്നാണ് വിശ്വാസവോട്ട് തേടിയത്. നേപ്പാൾ ഭരണഘടനയനുസരിച്ച് ഏതെങ്കിലും പാർട്ടി സർക്കാരിൽ നിന്ന് പിന്മാറിയാൽ ഭൂരിപക്ഷം തെളിയിക്കണം. പ്രചണ്ഡ നേതൃത്വം നൽകുന്ന കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ്) പാർലമെന്റിലെ മൂന്നാമത്തെ വലിയ കക്ഷിയാണ്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാർക്സിസ്റ്റ് ലെനിനിസ്റ്റ്) ആണ് മുന്നണിയിലെ പ്രധാനകക്ഷി. 

English Summary:

Pushpa Kamal Dahal Prachanda Prime Minister of Nepal proved majority

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com